സ്റ്റീഫൻ ദേവസിയും ബാന്റും ഒരുക്കുന്ന ഫ്യൂഷൻ സംഗീതം തലസ്ഥാനത്ത് – ചെണ്ട മേളവുമായി ആട്ടം കലാസമിതിയും

320

തിരുവനന്തപുരം : മാസ്മരിക സംഗീതത്തിന്റെ പെരുമഴയുമായി സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിലുള്ള സോളിഡ് ബാന്റും ചെണ്ടയിൽ വിസ്മയം തീർക്കുന്ന ആട്ടം കലാസമിതിയും തിരുവനന്തപുരത്ത് ആദ്യമായി ഒരു വേദിയിൽ. സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശന ചടങ്ങിന് ശേഷം നടക്കുന്ന കലാസന്ധ്യയിലാണ് ഇവർ അരങ്ങിലെത്തുന്നത്. ജൂൺ 10 വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് പരിപാടി.

ഇന്ത്യയിലെ തന്നെ വിവിധ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന ഏറ്റവും മികച്ച കലാകാരൻമാരാണ് സ്റ്റീഫൻ ദേവസിക്കൊപ്പം സോളിഡ് ബാന്റിലുള്ളത്. ചെണ്ട മേളത്തിലൂടെ കേരളത്തിലാകെ വലിയൊരു ആസ്വാദന സംഘത്തെ സൃഷ്ടിച്ചവരാണ് ആട്ടം കലാസമിതി. ഇവരുടെ നേതൃത്വത്തിൽ മ്യൂസിക് ഫ്യൂഷനാണ് നിശാഗന്ധിയിൽ അരങ്ങേറുക.

പാശ്ചാത്യ സംഗീതവും ചലച്ചിത്രഗാനങ്ങളും കോർത്തിണക്കിയാണ് സോളിഡ് ബാന്റ് അവതരിപ്പിക്കുക. ശിങ്കാരി മേളത്തിന്റെ വ്യത്യസ്ത താളമാണ് 25 അംഗ ആട്ടം കലാസമിതിയുടേത്.

NO COMMENTS