കാവുകൾക്ക് ധനസഹായം

681

തിരുവനന്തപുരം ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2019-20 വർഷത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം ബോർഡ്, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകൾക്കാണ് ധനസഹായം.

താത്പര്യമുളള കാവുടമസ്ഥർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗരിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് ഒക്‌ടോബർ 30 നകം അപേക്ഷ നൽകണം.

മുൻവർഷങ്ങളിൽ കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല.

NO COMMENTS