ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും മംഗളൂരു വഴിയാക്കും – അഹമ്മദ് ദേവര്‍കോവില്‍

28

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും മംഗളൂരു വഴിയാക്കാന്‍ തീരുമാനം. ലക്ഷദ്വീപില്‍നിന്നുള്ള ചരക്കുനീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ലക്ഷദ്വീപിലെ ബിജെപി പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. മംഗളൂരുവിലെ സേവനം വര്‍ധിപ്പിക്കാന്‍ ആറ് നോഡല്‍ ഓഫീസര്‍മാരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നിയോഗിച്ചു. ബേപ്പൂര്‍ അസി. ഡയറക്ടര്‍ സീദിക്കോയ ഉള്‍പ്പെടെ ആറുപേരാണ് നോഡല്‍ ഓഫീസര്‍മാര്‍.