സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവര്‍ക്കായി ഇന്ന് മുതല്‍ വിതരണം പുനരാരംഭിക്കും.

14

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവര്‍ ക്കായി ഇന്ന് മുതല്‍ വിതരണം പുനരാരംഭിക്കും.
കോട്ടയം ജില്ലയില്‍ മാത്രം 33,399 പേര്‍ ആണ് കിറ്റ് വാങ്ങാനുള്ളത്.

വയനാട് ജില്ലയില്‍ 7,000 പേരും ഇടുക്കിയില്‍ 6,000 പേരും കിറ്റ് കിട്ടാത്തതായിട്ടുണ്ട്. മറ്റു ജില്ലകളില്‍ 2,000- 4,000 വരെ പേരും കിറ്റ് വാങ്ങാനുണ്ട്. കിറ്റ് വാങ്ങിക്കാൻ കഴിയാത്തവര്‍ക്ക് ഓണം അവധിക്ക് ശേഷം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോട്ടയത്ത് ഓണക്കിറ്റ് വിതരണത്തിന് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് വിലക്ക് നീക്കിയത്. അതിനാല്‍ 1210 പേര്‍ക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ.

സംസ്ഥാനത്തെ എഎവൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് നല്‍കിയത്. 90,822 മഞ്ഞ റേഷൻ കാര്‍ഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്.

NO COMMENTS

LEAVE A REPLY