ഫ്രീഡം 251 സ്മാർട്ഫോൺ വിതരണം 28 മുതൽ

207

ന്യൂഡൽഹി ∙ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ഫോൺ എന്ന വിശേഷണമുള്ള ‘ഫ്രീഡം 251’ന്റെ വിതരണം 28ന് ആരംഭിക്കുമെന്നു റിങ്ങിങ് ബെൽസ് കമ്പനി അറിയിച്ചു. ഫെബ്രുവരിയിലാണു കമ്പനി ഫോണിന്റെ ബുക്കിങ് വെബ്സൈറ്റിലൂടെ ആരംഭിച്ചത്. 30,000 പേരാണു ഫോൺ ബുക്ക് ചെയ്തത്.

ഇത്രയും കുറഞ്ഞ വിലയ്ക്കു സ്മാർട്ഫോൺ വിൽക്കുക അസാധ്യമാണെന്ന് അന്നു പലരും വിലയിരുത്തിയിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് നിർദേശം നൽകുകയും ചെയ്തിരുന്നു. വിവാദങ്ങളെ തുടർന്നു പണമടച്ചവർക്കു കമ്പനി തുക തിരികെ നൽകി. ഇനി, കാഷ് ഓൺ ഡെലിവറി (ഫോൺ കയ്യിൽ കിട്ടുമ്പോൾ തുക കൊടുക്കുന്ന രീതി) അടിസ്ഥാനത്തിലാണു നേരത്തേ ബുക്ക് ചെയ്തവർക്കു ഫോൺ അയയ്ക്കുക.

NO COMMENTS

LEAVE A REPLY