ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് മെയ് 29ന്

117

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് മെയ് 29ന് നടക്കും. നിര്‍ണായക പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ റോഡ് ഷോകളും തീപ്പൊരി പ്രസംഗങ്ങളുമെല്ലാമായി പ്രധാന നേതാക്കള്‍ തന്നെ കളത്തിലിറങ്ങുന്നുണ്ട്.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടലംഘനം നടത്തിയത് സംബന്ധിച്ച്‌ ഉയര്‍ന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ കാണാനില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയാണ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്.

NO COMMENTS