മൂന്നാറില്‍ വ്യാജമായി നിര്‍മിച്ച നാല് പട്ടയങ്ങള്‍ റദ്ദാക്കി – സബ്കളക്ടർ രേണു രാജ്

144

ഇടുക്കി: ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജമായി നിര്‍മിച്ചു നാല് പട്ടയങ്ങള്‍ റദ്ദാക്കി. ദേവികുളം സബ്കളക്ടറായിരുന്ന രേണു രാജ് സ്ഥാനം ഒഴിയുന്നതിന് തൊട്ടു മുമ്പായിട്ടാണ് നടപടിയെടുത്തത്.ദേവികുളം അഡീഷണല്‍ തഹസീല്‍ദാറായിരുന്ന രവീന്ദ്രന്‍ 1999-ല്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കിയത്.

ഇക്കാനഗറിലെ സര്‍വ്വെ നമ്ബര്‍ 912 ല്‍ ഉള്‍പ്പെട്ട നാല് പട്ടയങ്ങളാണ് സെപ്റ്റംബര്‍ 24-ന് റദ്ദാക്കിയത്. നാല് പട്ടയ നമ്ബറിലെ രണ്ടര ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദേശവും രേണുരാജ് നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ പട്ടയം റദ്ദാക്കുന്നുവെന്നും പട്ടയത്തിന്റെ പേരില്‍ പിടിച്ചിട്ടുള്ള തണ്ടപ്പേരും ഉള്‍പ്പെടുന്ന വസ്തുക്കളും സര്‍ക്കാര്‍ അധീനതയില്‍ ഏറ്റെടുക്കുന്നതിന് തഹസില്‍ദാറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാരിന്റെ രണ്ടേക്കറോളം വരുന്ന ഭൂമി വ്യാജപട്ടയങ്ങളുണ്ടാക്കി മരിയ ദാസ് കയ്യടക്കിയെന്ന് കാട്ടിബിനു പാപ്പച്ചന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്

NO COMMENTS