മുന്‍ എം എല്‍ എ പി രാഘവന്‍ അന്തരിച്ചു.

10

കാസർകോട്‌ : ഉദുമ മുന്‍ എം എല്‍ എ യും സിപിഐ എം നേതാവുമായ പി രാഘവന്‍ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1991 ലും 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്ക പ്പെട്ടിരുന്നു. ബേഡകം പഞ്ചായത്ത്‌ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌.

37 വര്‍ഷത്തോളം സിപിഐഎം കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, കാസർകോട്‌ ജില്ല പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങൾക്ക്‌ കാസർകോട്‌ ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. ഭാര്യ: കമല. മക്കൾ: അരുൺ കുമാർ