സ്ത്രീകളെ അ​ഗസ്ത്യാര്‍കൂടത്തില്‍ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു.

147

തിരുവനന്തപുരം: ക്ഷേത്രത്തിന്‍റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ അ​ഗസ്ത്യാര്‍കൂടത്തില്‍ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു. ഈ വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയില്‍ തന്നെ അഗസ്ത്യമലയില്‍ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആര്‍ക്കും ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാന്‍ അവകാശമില്ലെന്നാണ് മന്ത്രി കെ രാജുവിന്റെ വിശദീകരണം.

ആദിവാസികള്‍ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യവും മന്ത്രി തള്ളി. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ സുരക്ഷ‌യോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സീസണ്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തില്‍ കയറുന്നതിന് വിലക്കുണ്ടാവില്ല. എന്നാല്‍ അ​ഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറുന്നതിനെതിരെ ആദിവാസി വിഭാ​ഗം വന്‍പ്രതിഷേധവുമായാണ് രം​ഗത്തെത്തിയിരിക്കുന്നത്. അതിരുമല കടന്ന് സ്ത്രീകള്‍ പ്രവേശിച്ചാല്‍ പ്രതിഷേധിക്കുമെന്നാണ് കാണി വിഭാഗത്തിന്റെ നിലപാട്. തിങ്കളാഴ്ച മുതല്‍ മാര്‍ച്ച്‌ ഒന്ന് വരെ 41 ദിവസമാണ് അഗസ്ത്യാര്‍കൂട യാത്ര.

NO COMMENTS