എ.എഫ്.സി.കപ്പ് ഫുട്ബോള്‍ : കംബോഡിയക്കെതിരെ ഇന്ത്യക്ക് ജയം

211

പാനംപെന്‍ : എ.എഫ്.സി.കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ കംബോഡിയക്കെതിരെ ഇന്ത്യക്ക് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കംബോഡിയയെ ഇന്ത്യ തകര്‍ത്തത്.12 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ വിദേശത്ത് ഒരു അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ വിജയിക്കുന്നത്. മലയാളി താരങ്ങളായ സി.കെ.വിനീതും അനസ് എടത്തൊടികയും ആദ്യ ഇലവനില്‍ ഇന്ത്യക്കായി കളിത്തിലിറങ്ങിയിരുന്നു. സുനില്‍ ഛേത്രി, ജെ.ജെ.ലാല്‍പെഖുലെ, സന്ദേശ് ജിംഗാന്‍ എന്നിവരാണ് ഇന്ത്യക്കായി സ്കോര്‍ ചെയ്തത്. 35-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കായി ആദ്യ ഗോള്‍ നേടിയത്. മൂന്ന് മിനിറ്റുകള്‍ക്കകം കംബോഡിയയുടെ കെ.ലബൊറോവി തിരിച്ചടിച്ചു. ആദ്യ പകുതി പിന്നിട്ടപ്പോള്‍ മത്സരം 1-1. രണ്ടാം പകുതി പിന്നിട്ട് 49-ാമിനിറ്റില്‍ ജെ.ജെ.ലാല്‍പെഖുലെയും 52-ാം മിനിറ്റില്‍ സന്ദേശ് ജിംഗാന്‍ ഗോളുകള്‍ നേടി.60-ാം മിനിറ്റില്‍ കംബോഡിയ ഒരു ഗോള്‍ വീണ്ടും തിരിച്ചടിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സാന്ധുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

NO COMMENTS

LEAVE A REPLY