കാൽ നടക്കാർക്ക് ഇനി സുരക്ഷിതമായി നടക്കാമെന്ന് സൺ‌ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

92

തിരുവനന്തപുരം: കാൽ നടക്കാർക്ക് ഇനി സുരക്ഷിതമായി നടക്കാമെന്ന് തിരുവനന്തപുരം സൺ‌ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്കമ്പനി മാനേജിങ് ഡയറക്ടർ എസ്.റഹീം നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂൾ കവാടത്തിനു മുന്നിലാണ് കുട്ടികൾക്കും മുതിർന്നവർക്കും റോഡ് മുറിച്ചു കടക്കാതെ തന്നെ കാൽനടക്കാർക്ക് റോഡി ൻറെ ഒരു വശത്തു നിന്നും മറു വശത്തേക്ക് സുരക്ഷിതമായി നടന്നു പോകാൻ കഴിയുന്ന തരത്തിലാണ് കാൽനട മേൽപ്പാലം നിർമ്മിച്ചിട്ടുള്ളത്. ഇതിന്റെ ഉത്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ജൂൺ 16 വൈകുന്നേരം 4 ന് നിർവഹിക്കും.

ആദ്യമായി മേൽപാലം പണിഞ്ഞത് 2018 ൽ തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിന് മുന്നിലായി രുന്നു. അത് കുട്ടികൾക്കും അധ്യാപകർക്കും കാൽ നടയാത്രക്കാർക്കും ഒരു പോലെ പ്രയോജനമായെന്നും പിന്നീട് രണ്ട് സ്മാർട്ട് ബസ്സ് സ്റ്റോപ്പുകൾ കൊല്ലത്തു നിർമ്മിച്ചത് ബസ് കാത്തു നിൽക്കുന്നവർക്ക് പ്രയോജനമായത് വിജയകരമായെന്നും അദ്ദേഹം പറഞ്ഞു.എല്ലാവിധ സാങ്കേതിക വിദ്യകളോടെ റഹീമിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു വരുന്ന കാൽ നട മേൽപ്പാലം ബസ്സ് സ്റ്റോപ്പ് എന്നിവ ഇപ്പോൾ തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളിലായി സൺ ഇൻഫ്രാ സ്ട്രക്ച്ചറിന്റെ ആറോളം ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.

പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ , സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ , മേയർ ശ്രീകുമാർ ,അഡ്വ വി കെ പ്രശാന്ത് എം എൽ എ , ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,കർദിനാൾ മാർ ബസേലിയസ് ക്ലിമിസ് കത്തോലിക്കാബാവ, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ തുടങ്ങിയവർ പങ്കെടുക്കും.

NO COMMENTS