ഭക്ഷ്യവസ്തുക്കള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ വിറ്റാല്‍ നടപടി

280

തിരുവനന്തപുരം: ഭക്ഷ്യവിപണിയിലെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ കര്‍ശന നിയമങ്ങളുമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷന്‍. ഓണത്തോടനുബന്ധിച്ച്‌ ചൂട് പായസം പ്ലാസ്റ്റിക് പാത്രങ്ങളില്‍ വിറ്റാല്‍ കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ വി കേശവേന്ദ്രകുമാര്‍ അറിയിച്ചു. ഓണക്കാലത്ത് പ്ലാസ്റ്റിക് പാത്രങ്ങളില്‍ പായസം വില്‍ക്കുന്നത് പതിവായ സാഹചര്യത്തിലാണിത് നടപടി.
ഭക്ഷ്യസുരക്ഷ നിയമപ്രകാരം പ്ലാസ്റ്റിക് ഉല്‍പന്നങ്ങളില്‍ ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്നതിനു നിരോധനമുണ്ട്. നിയമം ലംഘിച്ച്‌ റെഡി ടു കുക്ക് പച്ചക്കറികളോ പഴങ്ങളോ പ്ലാസ്റ്റിക് കവറില്‍ വില്‍ക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷന്‍ അറിയിച്ചു.

പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞു പാചകത്തിന് സജ്ജമായ നിലയില്‍ വിപണിയില്‍ എത്തുന്ന പഴങ്ങളോ പച്ചക്കറികളോ ഉപയോഗിക്കരുതെന്നും കമ്മീഷന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു

NO COMMENTS

LEAVE A REPLY