മഴക്കെടുതി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്ര മന്ത്രി.

233

കൊച്ചി: കേരളത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. മഴക്കെടുതിയില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടം വളരെ വലുതാണെന്നും ഇത് വിലയിരുത്താന്‍ പത്ത് ദിവസത്തിനുള്ളില്‍ വിദഗ്ധ സംഘം കേരളത്തിലെത്തുമെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിനുശേഷം കൂടുതല്‍ സഹായം കേരളത്തിന് ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ 80 കോടിയുടെ നഷ്ടപരിഹാരം കേന്ദ്രം നല്‍കികഴിഞ്ഞു. കാലവര്‍ഷക്കെടുതി സംഭവിച്ച ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

NO COMMENTS