ഫിഷറീസ് സര്‍വകലാശാലാ വെബ്സൈറ്റ് പാക് അനുകൂലികള്‍ ഹാക്ക് ചെയ്തു

198

കൊച്ചി: കേരള ഫിഷറീസ് സര്‍വകലാശാല വെബ്െസെറ്റ് പാകിസ്താന്‍ അനുകൂലികള്‍ ഹാക്ക് ചെയ്തു.www.kufos.ac.in എന്ന വിലാസത്തിലുള്ള സൈറ്റിന് നേരെയാണ് പാകിസ്താന്‍ ഹാക്കര്‍മാരുടെ കടന്നുകയറ്റമുണ്ടായത്.
ഇന്നലെ രാവിലെ മുതല്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചവര്‍ക്ക് പാകിസ്താന്‍ പതാകയും പാക് അനുകൂല മുദ്രാവാക്യങ്ങളുമായിരുന്നു കാണാനായത്. രാവിലെ ഒന്‍പതരയോടെ വിവരം ശ്രദ്ധയില്‍പ്പെട്ട സര്‍വകലാശാല അധികൃതര്‍ പാക് പതാകയും മുദ്രാവാക്യങ്ങളും നീക്കം ചെയ്ാന്‍ യശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും സൈബര്‍ പോലീസിനും സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ് പരാതി നല്‍കി. ഇതിനു പിന്നാലെ സൈറ്റിന്‍റെ പ്രവര്‍ത്തനവും നിലച്ചു.