ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; നവവധൂവരന്മാരും കുടുംബാംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു

285

കുറ്റിക്കോല്‍: ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. നവവധൂവരന്മാരും കുടുംബാംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിക്കോല്‍ പള്ളത്തിങ്കാലിലെ ചക്രപാണിയും മാതാവും ഭാര്യയും സഹോദരി മകനും ബന്ധുവായ സുരേഷുമാണു രക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച വിവാഹം കഴിഞ്ഞ ചക്രപാണിയും ബന്ധുക്കളും കുന്താപുരത്തെ ഭാര്യവീട്ടിലേക്കു സല്‍ക്കാരത്തിനു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കുന്താപുരത്തിനും ഉഡുപ്പിക്കും ഇടയിലുള്ള കോട്ട എന്ന സ്ഥലത്തെത്തിയപ്പോള്‍ കാറിന്റെ എന്‍ജിനില്‍ നിന്നു തീ ആളിപ്പടരുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്നവര്‍ പുറത്തേക്കു ചാടുകയായിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണു തീയണയ്ച്ചത്. കാര്‍ പൂര്‍ണമായി കത്തി.കാറിലുണ്ടായിരുന്ന മൂന്നു മൊബൈല്‍ ഫോണുകളും ഇരുപത്തിയഞ്ചായിരത്തോളം രൂപയും ലൈസന്‍സും ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളും ബാഗുകളും കത്തിനശിച്ചു.

NO COMMENTS

LEAVE A REPLY