കോഴിക്കോട് പുതിയറയില്‍ തുണി സംഭരണശാലയ്ക്ക് തീപിടിച്ചു

206

കോഴിക്കോട്: പുതിയറയില്‍ തുണി സംഭരണശാലയ്ക്ക് തീപിടിച്ചു. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. രാവിലെ അഞ്ചരയോടെയാണ് ഗോഡൗണില്‍ തീപിടിച്ചത് ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീകെടുത്തി. ഓണത്തിനുള്ള കച്ചവടത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന തുണികളാണ് കത്തിനശിച്ചത്. മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍.