ബിസിനസ് തകര്‍ന്നതില്‍ പ്രകോപിതനായ പിതാവ് മകനെ തീകൊളുത്തി കൊലപ്പെടുത്തി

53

ബെംഗളൂരു: ബിസിനസ് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ മകനെ തീകൊളുത്തി പിതാവ്

55-കാരനായ അച്ഛനാണ് ബിസിനസ് തകര്‍ന്നതില്‍ പ്രകോപിതനായി മകനെ കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ ചമരാജ്‌പേട്ടില്‍ വാല്‍മീകി നഗറി ലാണ് സംഭവം. മകന്‍ മരിച്ചതിന് പിന്നാലെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

60 ശതമാനം പൊള്ളലേറ്റ അര്‍പ്പിതിനെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയിലി രിക്കെ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണം നടന്നത് കഴിഞ്ഞ ഏപ്രില്‍ ഒന്നിനായി രുന്നുവെന്നും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉള്‍പ്പെട്ടതായും പോലീസ് അറിയിച്ചു

. 25കാരനായ മകന്‍ അര്‍പിത് സേതിയയെ പിതാവ് സുരേന്ദ്രകുമാര്‍ തീക്കൊളുത്തുന്നതും മകന്‍ നിലവിളിച്ചോടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന് മൂന്ന് ദൃക്‌സാക്ഷികളുമുണ്ട്.

NO COMMENTS