വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണ് രണ്ടു വീടുകള്‍ കത്തിനശിച്ചു

196

തൃശ്ശൂര്‍: പാവറട്ടി വെങ്കിടങ്ങ് കരുവന്തലയില്‍ രണ്ടു വീടുകള്‍ കത്തിനശിച്ചു. കരുവന്തല അന്പലത്തിനു പുറകുവശം അപ്പനാട്ട് വാസു, സഹോദരന്‍ അപ്പു എന്നിവരുടെ വീടുകളാണ് കത്തിനശിച്ചത്. വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരി വീണതാണ് അപകടത്തിനു കാരണനെന്നു കുരുതുന്നു. ഞായറാഴ്ച രാവിലെ 11.30 നാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഓടിക്കൂടി തീകെടുത്തി. അപ്പുവിന്‍റെ മകന്‍റെ കുട്ടിയുടെ ചോറൂണിനു വീട്ടുകാരെല്ലാം ഗുരുവായൂരില്‍ പോയ സമയത്താണ് സംഭവം.