കോട്ടയം കളക്ടറേറ്റിന് സമീപം തീപിടുത്തം

297

കോട്ടയം : കോട്ടയം കളക്ടറേറ്റിന് സമീപം തീപിടുത്തം. കണ്ടത്തില്‍ റസിഡന്‍സി എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മൂന്നുനില കെട്ടിടത്തിന്‍റെ ഒരുനില പൂര്‍ണമായും കത്തിനശിച്ചു. പുക പടര്‍ന്നപ്പോള്‍ മൂന്നാം നിലയിലെ ലോഡ്ജില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

NO COMMENTS