എറണാകുളം മുളന്തുരുത്തിയില്‍ സ്കൂള്‍ ബസിനു തീപിടിച്ചു

263

എറണാകുളം മുളന്തുരുത്തിയില്‍ സ്കൂള്‍ ബസിനു തീപിടിച്ചു. മൂന്നു വിദ്യാര്‍ഥികളും ആയയുമാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്‍ ഭാഗത്തുനിന്ന് പുക ഉയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തിറക്കി. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളിന്റെ ബസിനാണ് തീ പിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

NO COMMENTS

LEAVE A REPLY