കൊല്‍ക്കത്തയിലെ ബുറാബസാറില്‍ വന്‍ തീപ്പിടിത്തം

212

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഏറ്റവും വലിയ മൊത്തവ്യാപാര മാര്‍ക്കറ്റായ ബുറാബസാറില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 25 അഗ്‌നിശമന യൂണിറ്റുകളാണ്സ്ഥ ലത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സംഭവത്തെ തുടര്‍ന്ന് സമീപവാസികളോട് വീടുകളൊഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സംശയം. അപകടത്തെ തടയാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ കെട്ടിടത്തിലുണ്ടായിരുന്നില്ലെന്ന് മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്നത് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടയാകുന്നുണ്ട്.
സമീപത്തെ കെട്ടിടങ്ങളുടെ മുകളില്‍ കയറിയാണ് അഗ്‌നിശമന സേനാംഗങ്ങള്‍ ഇപ്പോള്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.മെഴുക് സൂക്ഷിക്കുന്ന കെട്ടിടമായതിനാല്‍ തീപ്പിടിത്തമുണ്ടാവാനുള്ള സാധ്യതയുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള മനോഭാവം അംഗീകരിക്കാനാവില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY