കോഴിക്കോട് വലിയങ്ങാടിക്ക് സമീപം കൊപ്ര ഗോഡൗണിന് അഗ്നിബാധ

277

കോഴിക്കോട്: വലിയങ്ങാടിയിലെ കൊപ്ര ഗോഡൗണില്‍ തീപിടുത്തം. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് കോപ്രബസാര്‍ റോഡിലെ സംഭരണശാലയിലെ പാണ്ട്യാലയിലെ ചേവിന് തീപിടിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടകര സ്വദേശി ഹബീബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. പുക ഉയരുന്ന കണ്ട് നാട്ടുകാരാണ് അഗ്നശമന സേനയെ വിവരം അറിയിച്ചത്. പൂരിഭാഗം കൊപ്രയും കത്തി നശിച്ചു. ആളപായമില്ല. ഉടന്‍ തന്നെ ഏഴോളം യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. സമീപത്തുള്ള കടകളിലേക്ക് തീപടരാത്തത് വന്‍ നഷ്ടം ഒഴിവാക്കാന്‍ സാധിച്ചു.

NO COMMENTS

LEAVE A REPLY