സംസ്ഥാനത്ത് ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും

217

കൊച്ചി: സംസ്ഥാനത്ത് ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ സാംസ്‌ക്കാരികമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെ യോഗത്തില്‍ ധാരണ. തിയേറ്ററുകളില്‍ ടിക്കറ്റ് മെഷീനുകളും ഉടന്‍ ഏര്‍പ്പെടുത്തും. റഗുലേറ്ററി അതോറിറ്റിയുടെ രൂപീകരണം വേഗത്തിലാക്കാന്‍ നിയമ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കും. ദിലീപ് സംഘടനാ തലപ്പത്തേക്ക് വന്നത് നല്ലതാണെന്ന് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY