ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ബാ​ബു നാ​രാ​യ​ണ​ന്‍ അ​ന്ത​രി​ച്ചു

220

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ബാ​ബു നാ​രാ​യ​ണ​ന്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് (59) അ​ന്ത​രി​ച്ചത്. അദ്ദേഹം അ​ര്‍​ബു​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു . അ​നി​ല്‍ ബാ​ബു എ​ന്ന ഇ​ര​ട്ട സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ്. സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍റെ സ​ഹാ​യി​യാ​യാ​ണ് സി​നി​മ​യി​ല്‍ ബാ​ബു നാ​രാ​യ​ണ​ന്‍റെ തു​ട​ക്കം. അ​ക്കാ​ല​ത്ത് പി.​ആ​ര്‍.​എ​സ് ബാ​ബു എ​ന്ന പേ​രി​ലാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

സ്വ​ത​ന്ത്ര​മാ​യി ആ​ദ്യം സം​വി​ധാ​നം ചെ​യ്ത ചി​ത്രം അ​ന​ഘ. പി​ന്നീ​ട് പു​രു​ഷ​ന്‍ ആ​ല​പ്പു​ഴ​യു​ടെ ക​ഥ​യി​ല്‍ പൊ​ന്ന​ര​ഞ്ഞാ​ണം എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു. ആ ​സ​മ​യ​ത്താ​ണ് അ​നി​ലി​ന്‍റെ പോ​സ്റ്റ് ബോ​ക്സ് ന​മ്ബ​ര്‍ 27 എ​ന്ന ചി​ത്ര​ത്തി​ല്‍ അ​സോ​സി​യേ​റ്റാ​വു​ന്ന​ത്. ആ ​പ​രി​ച​യം സൗ​ഹൃ​ദ​മാ​യി വ​ള​രു​ക​യും അ​വ​ര്‍ സം​വി​ധാ​ന ജോ​ഡി​ക​ളാ​യി മാ​റു​വാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

അ​ങ്ങ​നെ അ​നി​ല്‍ – ബാ​ബു എ​ന്ന കൂ​ട്ടു​കെ​ട്ട് മ​ല​യാ​ള സി​നി​മ​യി​ലു​ണ്ടാ​യി. വെ​ല്‍​ക്കം ടു ​കൊ​ടൈ​ക്ക​നാ​ല്‍, ഇ​ഞ്ച​ക്കാ​ട​ന്‍ മ​ത്താ​യി & സ​ണ്‍​സ്, അ​ച്ഛ​ന്‍ കൊ​മ്ബ​ത്ത് അ​മ്മ വ​ര​മ്ബ​ത്ത്, അ​ര​മ​ന​വീ​ടും അ​ഞ്ഞൂ​റേ​ക്ക​റും, ര​ഥോ​ത്സ​വം, ക​ളി​യൂ​ഞ്ഞാ​ല്‍, മ​യി​ല്‍​പ്പീ​ലി​ക്കാ​വ്, പ​ട്ടാ​ഭി​ഷേ​കം, ഇ​ങ്ങ​നെ ഒ​രു നി​ലാ​പ​ക്ഷി, മ​ന്നാ​ടി​യാ​ര്‍ പെ​ണ്ണി​ന് ചെ​ങ്കോ​ട്ട ചെ​ക്ക​ന്‍ തു​ട​ങ്ങി നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ള്‍ ആ ​കൂ​ട്ടു​കെ​ട്ടി​ല്‍ നി​ന്നും പി​റ​ന്നു. 2004 ല്‍ ​ഇ​റ​ങ്ങി​യ പ​റ​യാം ആ​യി​രു​ന്നു ആ ​കൂ​ട്ടു​കെ​ട്ടി​ലെ അ​വ​സാ​ന ചി​ത്രം.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മം​മ്ത​യെ നാ​യി​ക​യാ​ക്കി സം​വി​ധാ​നം ചെ​യ്ത ടു ​നൂ​റാ വി​ത്ത് ലൗ ​എ​ന്ന സി​നി​മ ബാ​ബു നാ​രാ​യ​ണ​ന്‍ ഒ​റ്റ​യ്ക്കു സം​വി​ധാ​നം ചെ​യ്തു. 2014 ല്‍ ​പു​റ​ത്തു വ​ന്ന ഈ ​ചി​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന സി​നി​മ. നടി ശ്രവണ മകളാണ്.

NO COMMENTS