ലോകകപ്പ് ഫുട്ബോൾ ; അർജന്റീന പ്രീ ക്വാർട്ടറിൽ

372

അർജന്റീന ലോകകപ്പ് പ്രീ ക്വാർട്ടറിൽ. ഡിഫൻഡർ മാർക്കോസ് റോഹോ നേടിയ വിജയ ഗോളാണ് മെസ്സിയുടെ ടീമിന് ടീമിന് പ്രീ ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ പകുതിയിൽ മെസ്സി നേടിയ ഗോളിന്റെ കൂടെ പിൻബലത്തിൽ 2-1 നാണ് അർജന്റീന നൈജീരിയൻ ഹൃദയം തകർത്തത്. ക്രോയേഷ്യക്ക് പിന്നിലായി രണ്ടാം സ്ഥാനകാരായാണ് അർജന്റീന പ്രീ ക്വാർട്ടറിൽ എത്തുന്നത്. അർജന്റീന അവസാന കളിക്ക് വിഭിന്നമായി മികച്ച ആക്രമണമാണ് തുടക്കം മുതൽ നടത്തിയത്. മൂസയിലൂടെ മികച്ച പ്രത്യാക്രമണങ്ങൾ നടത്തിയാണ് നൈജീരിയ തിരിച്ചടിച്ചത്. 14 ആം മിനുട്ടിൽ എവർ ബനെഗ നൽകിയ മനോഹര പാസ്സ് നിയന്ത്രിച്ച മെസ്സിയുടെ കിടിലൻ ഷോട്ട് നൈജീരിയൻ വലയിൽ പതിച്ചു. ഈ ലോകകപ്പിലെ മെസ്സിയുടെ ആദ്യ ഗോൾ. ഗോൾ നേടിയതോടെ അർജന്റീന കളിയിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു.

രണ്ടാം പകുതിയിൽ 49 ആം മിനുട്ടിൽ പക്ഷെ അർജന്റീനൻ താരം മശരാനോ വരുത്തിയ ഫൗളിന് റഫറി നൈജീരിയക്ക് പെനാൽറ്റി നൽകി. കിക്കെടുത്ത വിക്ടർ മോസസ് പിഴവ് കൂടാതെ പന്ത് വലയിലാക്കി. സ്കോർ 1-1. ഗോൾ വഴങ്ങിയതോടെ അർജന്റീനൻ കളിക്കാർക്ക് ആത്മവിശ്വാസം നഷ്ടപെട്ടതോടെ നൈജീരിയ കളിയിൽ തിരിച്ചെത്തി. മൂസയുടെ മികച്ച നീക്കങ്ങൾ പലപ്പോഴും അർജന്റീനൻ ഗോൾ മുഖത്ത് അപകടം വിതച്ചു.

വിജയ ഗോളിനായി അർജന്റീന ശ്രമിക്കുന്നതിനിടെ നൈജീരിയൻ കൗണ്ടർ അറ്റാക്കിൽ പെനാൽറ്റി ബോക്സിൽ റോഹോ പന്ത് കൈകൊണ്ട് തോറ്റെങ്കിലും VAR നോക്കിയ റഫറി നൈജീരിയക്ക് പെനാൽറ്റി അനുവദിച്ചില്ല. ആക്രമണ നിര വിജയ ഗോൾ നേടാൻ ശ്രമം നടത്തുമ്പോൾ നൈജീരിയൻ ബോക്സിൽ എത്തിയ അർജന്റീനൻ സെൻട്രൽ ഡിഫൻഡർ റോഹോ 86 ആം മിനുട്ടിൽ നൈജീരിയൻ വല കുലുക്കി അർജന്റീനൻ ജയം ഉറപ്പിച്ചു.

NO COMMENTS