വീഡിയോ നിർമ്മാണത്തിൽ താത്പര്യമുള്ളവർക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം

158

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്‌സ് വയനാട് ജില്ലയിലെ പട്ടികവർഗ്ഗ അടിയൻ, പണിയൻ, കാട്ടുനായിക്കൻ, മുള്ളുക്കുറുമൻ, തച്ചനാടൻ മൂപ്പൻ എന്നീ സമുദായങ്ങളുടെ വിഷ്വൽ എത്ത്‌നോഗ്രഫി തയ്യാറാക്കുന്നതിന് മേൽ സമുദായങ്ങളിൽ നിന്നും ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരെ നിയമിക്കുന്നു. പ്രതിമാസം ഹോണറേറിയം 15000 രൂപ. 2020 മാർച്ച്‌വരെയായിരിക്കും നിയമനം.

പ്രായം 25നും 35നും ഇടയിൽ. പത്താംക്ലാസ് പാസായിരിക്കണം. വീഡിയോ നിർമ്മാണത്തിൽ താത്പര്യമുള്ള, വയനാട് ജില്ലയിലെ പട്ടികവർഗ്ഗ സമുദായങ്ങളിൽ നിന്നും താത്പര്യമുള്ളവർ 22ന് രാവിലെ പത്തിന് യോഗ്യത, സമുദായം, പരിചയം, അഭിരുചി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ചേവായൂരിലുള്ള കിർടാഡ്‌സ് ആസ്ഥാനത്ത് അഭിമുഖത്തിന് ഹാജരാകണം.

ഒരു സമുദായത്തിൽ നിന്നും ഒരാൾ എന്ന രീതിയിലായിരിക്കും നിയമനം. ഈ തസ്തികയിലേക്ക് നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

NO COMMENTS