ഫിദല്‍ കാസ്ട്രോ അന്തരിച്ചു

200

ഹവാന• ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോ അന്തരിച്ചു. തൊണ്ണൂറു വയസ്സായിരുന്നു. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു. 1926 ഓഗസ്റ്റ് 13-നു ജനിച്ചു. 1959-ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിദല്‍ അധികാരത്തിലെത്തി. ഏറെ നാളായി രോഗബാധിതനായിരുന്നു.