ശശികല നല്‍കിയ എംഎല്‍എമാരുടെ പട്ടികയിലെ ഒപ്പുകള്‍ വ്യാജമെന്ന് പരാതി

207

ചെന്നൈ: സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എ ഐ എ ഡി എം കെ നേതാവ് ശശികല നടരാജന്‍ നല്‍കിയ എംഎല്‍എമാരുടെ പട്ടികയിലെ ചില ഒപ്പുകള്‍ വ്യാജമെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചതായാണ് സൂചന. ഇന്നലെ രാത്രി തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടയിലാണ് പിന്തുണയ്‌ക്കുന്ന എംഎല്‍എമാരുടെ പട്ടിക ശശികല കൈമാറിയത്. എന്നാല്‍ പരിശോധനയില്‍, ഈ പട്ടികയിലുള്ള ചില എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് വിവരം. ഇതേത്തുടര്‍ന്ന് ഈ പട്ടികയിലെ ഒപ്പുകള്‍ വിശദമായി പരിശോധിക്കുമെന്നാണ് ഗവര്‍ണറുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്. അതിനിടെ തമിഴ്‌നാട്ടില്‍ ചടുലമേറിയ രാഷ്‌ട്രീയ കരുനീക്കങ്ങളാണ് നടക്കുന്നത്. കൂടുതല്‍ എംഎല്‍എമാരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാനാണ് ഒ പനീര്‍ശെല്‍വത്തിന്റെ നീക്കം. അതേസമയം ഒപ്പമുള്ള എംഎല്‍എമാര്‍ക്ക് കൂടുതല്‍ പണവും പദവിയുമൊക്കെ വാഗ്ദ്ധാനം നല്‍കി പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് ശശികല ക്യാംപ്.

NO COMMENTS

LEAVE A REPLY