അമോസ്-6 പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്നത് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്’ എന്ന ഫേസ്ബുക്കിന്‍റെ സ്വപ്ന പദ്ധതി

271

ഫ്ളോറിഡ: വിക്ഷേപണ പരീക്ഷണത്തിനിടെ പൊട്ടിത്തറിച്ച ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റിനോടൊപ്പം തകര്‍ന്നത് ‘എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്’ എന്ന ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതി. ഇതിനായുള്ള കൃത്രിമ ഉപഗ്രഹം അമോസ്-6 സ്ഫോടനത്തില്‍ നശിച്ചു.
അമേരിക്കന്‍ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്സ് ആണ് റോക്കറ്റ് പരീക്ഷണ വിക്ഷേപണം നടത്തിയത്. കേപ് കനവറിലെ ലോഞ്ച് പാഡില്‍ വെച്ച്‌ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ ഒമ്ബതിനാണ് സ്ഫോടനം നടന്നത്. ശനിയാഴ്ച നടക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായുള്ള പരീക്ഷണത്തിനിടെയായിരുന്നു സ്ഫോടനം.

‘ഇന്‍ര്‍നെറ്റ് ഡോട്ട് ഓര്‍ഗ്’ എന്ന എന്ന ഫേസ്ബുക്ക് പദ്ധതിയുടെ ഭാഗമായിരുന്നു വിക്ഷേപണത്തിന് തയ്യാറാക്കിയിരുന്ന കൃത്രിമോപഗ്രഹം അമോസ്-6. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാനുള്ളതായിരുന്നു ഈ ഉപഗ്രഹം. ഇസ്രയേലി കമ്ബനിയായ സ്പേസ്കോമായിരുന്നു ഉപഗ്രഹം നിര്‍മിച്ചത്.
ഉപഗ്രഹം തകര്‍ന്ന ഉടന്‍തന്നെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബ്രര്‍ഗ്ഗ് തന്റെ ഫേസ്ബക്ക് അക്കൗണ്ടിലൂടെ ഈ ദുഃഖവാര്‍ത്ത ലോകത്തെ അറിയിച്ചിരുന്നു. സംഭവത്തില്‍ വളരെയധികം ദുഃഖമുണ്ടെന്നും എന്നാല്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ സൗകര്യമൊരുക്കുന്നതുവരെ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്റര്‍നെറ്റ് ഭീമനായ ഫേസ്ബുക്കിന്റെ നേതൃത്വത്തില്‍ മറ്റ് ആറ് ലോകോത്തര കമ്ബനികളുടെ സഹകരണത്തോടെ നപ്പാക്കുന്ന പദ്ധതിയാണ് ഇന്‍ര്‍നെറ്റ് ഡോട്ട് ഓര്‍ഗ്. വികസ്വര-അവികസിത രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയാണിത്. തിരഞ്ഞെടുത്ത കമ്ബനികളുടെ മാത്രം സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ നെറ്റ് ന്യൂട്രാലിറ്റിയെ തകര്‍ക്കുന്ന പദ്ധതിയാണിത് എന്ന വിമര്‍ശനം ഇന്‍ര്‍നെറ്റ് ഡോട്ട് ഓര്‍ഗിന് എതിരായി ഉയരുന്നുണ്ട്.
95 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഫ്രഞ്ച് സാറ്റലൈറ്റ് കമ്ബനിയായ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷന്റേയും ഫേസ്ബുക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള അമോസ്-6ന് വേണ്ടി ഫേസ്ബുക്ക് മുടക്കിയത്. 2010 മുതല്‍ റോക്കറ്റ് വിക്ഷേപണം നടത്തുന്ന കമ്ബനിയാണ് റോക്കറ്റ് വിക്ഷേപണം നടത്തിയ സ്പേസ് എക്സ്. വിക്ഷേപിച്ച ശേഷം തിരിച്ചിറക്കാവുന്ന റോക്കറ്റുകള്‍ നിര്‍മിച്ച പേരെടുത്ത കമ്ബനിയാണിത്. ഇതിനുമുമ്ബ് 25 വിക്ഷേപണങ്ങള്‍ ഈ കമ്ബനി വിജയകരമായി നടത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുകളുമായി വിക്ഷേപിച്ച കമ്ബനിയുടെ ഒരു ഫാല്‍ക്കണ്‍ 9 റോക്കറ്റ് കഴിഞ്ഞ വര്‍ഷം ജൂണിലും പൊട്ടിത്തെറിച്ചിരുന്നു.