ഫെയ്സ് ബുക്കിലെ മനംകവര്‍ന്ന ‘വിശ്വസ്ത സുഹൃത്ത്’ മൂന്നുമാസം കൊണ്ട് 34 ലക്ഷവുമായി മുങ്ങി

310

മംഗളൂരു: ഫെയ്സ് ബുക്കിലെ മനംകവര്‍ന്ന ‘വിശ്വസ്ത സുഹൃത്ത്’ മൂന്നുമാസം കൊണ്ട് 34 ലക്ഷവുമായി മുങ്ങി. ചതിക്കപ്പെട്ടെന്ന് ബോധ്യംവന്ന നാല്‍പത്തിനാലുകാരി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.
ദേറെബയല്‍ ലാന്‍ഡ് ലിങ്ക്സ് ടൗണ്‍ഷിപ്പിലെ താമസക്കാരിയാണ് പരാതിയുമായി കാവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. മൂന്നുമാസം മുമ്ബാണ് ഫെയ്സ് ബുക്കിലൂടെ ജോണ്‍പോള്‍ എന്ന വിദേശിയുമായി യുവതി പരിചയപ്പെടുന്നത്. ഇംഗ്ലണ്ടിലും അമേരിക്കയിലുമായി മാറി മാറി കഴിയുകയാണെന്നാണ് പരിചയക്കാരന്‍ യുവതിയോട് പറഞ്ഞത്.
യുവതിയുടെ ഭര്‍ത്താവ് വിദേശത്താണെന്ന് അറിഞ്ഞ സുഹൃത്ത്, ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റില്‍ ഏഴ് കോടി മുടക്കാം എന്നായി.

കോടികളുടെ കണക്ക് കേട്ട് മനം മയങ്ങിയ യുവതി പ്ലോട്ടുകള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലായി. ഫണ്ട് കൈമാറാന്‍ നികുതിയും മറ്റുമായി 34 ലക്ഷത്തിന്റെ ചെലവുവരുമെന്ന് സുഹൃത്ത് പറഞ്ഞു. ഇതുവിശ്വസിച്ച്‌ സുഹൃത്ത് പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് 34 ലക്ഷം രൂപ ഓണ്‍ലൈനായി കൈമാറി. യുവതിയുടെ അക്കൗണ്ടില്‍ ഏഴു കോടി വന്നില്ലെന്നു മാത്രമല്ല, ജോണ്‍ പോള്‍ മുങ്ങുകയും ചെയ്തു.

NO COMMENTS

LEAVE A REPLY