ഹയര്‍ സെക്കന്ററി ക്രിസ്മസ് പരീക്ഷാ ഡിസംബര്‍ 11 മുതല്‍ 20 വരെ

227

തിരുവനന്തപുരം : ഹയര്‍ സെക്കന്ററി ക്രിസ്തുമസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.ഡിസംബർ 11 ന് ആരംഭിക്കുന്ന പരീക്ഷ 20 നാണ് അവസാനിക്കുക. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.30 നും പ്ലസ് ടുക്കാര്‍ക്ക് ഉച്ചയ്ക്കുമാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തീയതി സംബന്ധിച്ച്‌ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പ്ലസ് ടു- പത്താം ക്ലാസ് പൊതുപരീക്ഷ ഒന്നിച്ച്‌ നടത്തുന്നതിന് മുന്നോടിയായി ക്രിസ്തുമസ് പരീക്ഷ ഒന്നിച്ചാക്കുമെന്നായിരുന്നു നേരത്തേ വകുപ്പ് അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച്‌ കഴിഞ്ഞമാസം തീരുമാനവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വിട്ട ഉത്തരവില്‍ പത്താം ക്ലാസ് പരീക്ഷയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

NO COMMENTS