നിപ്പ വൈറസ് : ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

260

തിരുവനന്തപുരം : നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകള്‍ ജൂണ്‍ 12 ന് മാത്രമേ ആരംഭിക്കുകയുള്ളുവെന്ന് ഹയര്‍സെക്കന്ററി വകുപ്പ് അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലില്‍ ലഭ്യമാകുമെന്നും അറിയിച്ചു.

NO COMMENTS