യൂറോകപ്പ് ഫുട്ബോളിൽ ഫ്രാൻസിന് ജയം.

193

പാരിസ് ∙ കളിയുടെ അവസാനം നേടിയ രണ്ടു ഗോളുകളിൽ അൽബേനിയയെ മറികടന്ന ഫ്രാൻസിന് യൂറോകപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയം. തൊണ്ണൂറ് മിനിറ്റ് ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന അൽബേനിയയെ അന്റോയ്ൻ ഗ്രീസ്മന്റെയും ദിമിത്രി പായെറ്റിന്റെയും ഗോളുകളിലാണ് ആതിഥേയർ തോൽപിച്ചത്. രണ്ടാം ജയവുമായി ഫ്രാൻസ് രണ്ടാം റൗണ്ട് ഉറപ്പാക്കി.