യൂ​റോ ക​പ്പ് ; ഡെ​ന്മാ​ര്‍​ക്ക് സെ​മി​യി​ല്‍

35

ബാ​കു: ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡെ​ന്മാ​ര്‍​ക്ക് യൂ​റോ ക​പ്പ് സെ​മി​യി​ല്‍. ​യൂ​റോ 2004 ക്വാ​ര്‍​ട്ട​റി​ല്‍ ചെ​ക്കി​നോ​ടു തോ​റ്റു പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്ന ഡെ​ന്മാ​ര്‍​ക്കി​നി​തു മ​ധു​ര​പ്ര​തി​കാ​രം കൂ​ടി​യാ​യി. യൂ​റോ​യി​ല്‍ ചെ​ക്കി​നോ​ടു മ​ത്സ​രി​ച്ച​പ്പോ​ഴെ​ല്ലാം തോ​ല്‍​വി വ​ഴ​ങ്ങാ​നാ​യി​രു​ന്നു ഡെ​ന്മാ​ര്‍​ക്കി​ന്‍റെ വി​ധി.

എ​ന്നാ​ല്‍ ഒ​ളി​മ്ബി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ളി​യു​ടെ അ​ഞ്ചാം മി​നി​റ്റി​ല്‍ ത​ന്നെ ഡെ​ന്മാ​ര്‍​ക്ക് ന​യം വ്യ​ക്ത​മാ​ക്കി. തോ​മ​സ് ഡെ​ലാ​നി​യി​ലൂ​ടെ ഡെ​ന്മാ​ര്‍​ക്ക് മു​ന്നി​ല്‍. കോ​ര്‍​ണ​ര്‍​കി​ക്കി​ന് ത​ല​വ​ച്ചാ​ണ് ഡെ​ലാ​നി ഡെ​ന്മാ​ര്‍​ക്കി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കാ​ന്‍ മി​നി​റ്റു​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഡോ​ള്‍​ബ​ര്‍​ഗ് സു​ന്ദ​ര​മാ​യൊ​രു ഗോ​ളി​ലൂ​ടെ ലീ​ഡ് ര​ണ്ടാ​യി ഉ​യ​ര്‍​ത്തി.

ആ​ദ്യ പ​കു​തി​യി​ല്‍ ര​ണ്ട് ഗോ​ളി​ന്‍റെ ക​ട​വു​മാ​യി മ​ട​ങ്ങി​യ ചെ​ക്ക് ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ഒ​രു ഗോ​ള്‍ മ​ട​ക്കി. ചെ​ക്കി​ന്‍റെ സ്കോ​റിം​ഗ് മെ​ഷീ​ന്‍ പാ ​ട്രി​ക് ഷീ​ക്ക് ത​ന്നെ വ​ല ച​ലി​പ്പി​ച്ചു. ബോ​ക്സി​ലേ​ക്കു​വ​ന്ന ക്രോ​സി​നെ ശ​ക്ത​മാ​യ ഷോ​ട്ടി​ലൂ​ടെ ഗോ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. ഇ​തോ​ടെ അ​ഞ്ച് ഗോ​ളു​ക​ളു​മാ​യി ടോ​പ് സ്കോ​റ​ര്‍ സ്ഥാ​ന​ത്ത് പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യ്ക്കൊ​പ്പ​മാ​യി ഷീ​ക്ക്.

NO COMMENTS