യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനധികൃത ഇടപാടുകള്‍ നടന്നുവെന്ന് ഉപസമിതി

198

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനധികൃത ഇടപാടുകള്‍ നടന്നതായി സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതി കണ്ടെത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രത്യേകിച്ചും 2016 ജനവരി മുതല്‍ സര്‍ക്കാരിന്റെ അവസാന ദിവസം വരെയുള്ള കാലയളവില്‍ എടുത്ത തീരുമാനങ്ങളും വിവാദ തീരുമാനങ്ങളുമാണ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ഉപസമിതി പരിശോധിച്ചത്. സമിതി പ്രവര്‍ത്തനം തുടങ്ങിയിട്ട് ആറ് മാസം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ സമിതി പരിഗണിച്ചത് ഏകദേശം 900 ത്തോളം വിഷയങ്ങള്‍ സമിതി പരിഗണിച്ചു. വിവാദപരമായ ഉത്തരവുകളും, ഭൂമി കൈമാറ്റങ്ങളും ഇതര വിഭാഗത്തില്‍പ്പെട്ട മറ്റ് വിഷയങ്ങളടക്കമാണ് 900 ത്തോളം വിഷയങ്ങളാണ് സമിതിയുടെ പരിഗണനയില്‍ വന്നത്.

NO COMMENTS

LEAVE A REPLY