സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച്‌ വ്യക്തത ഉണ്ടാവില്ലെന്ന് ഇ പി ജയരാജൻ

8

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച്‌ വ്യക്തത ഉണ്ടാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ.

കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കാര്യങ്ങള്‍ കുറച്ചുകൂടി മനസിലാക്കി വേണം പ്രതികരിക്കാൻ. കാര്യങ്ങള്‍ പുറത്തു വന്നതിനാല്‍ എല്ലാവര്‍ക്കും ഇപ്പോള്‍ വ്യക്തത വന്നിട്ടുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു.

കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ കാര്‍ഷികോത്സവ വേദിയില്‍ വെച്ച്‌ ജയസൂര്യ നെല്‍ കര്‍ഷകര്‍ക്ക് സംഭരണ തുക നല്‍കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇ പി ജയരാജൻ്റെ പ്രതികരണം.

NO COMMENTS

LEAVE A REPLY