തൃക്കാക്കരയിൽ എൽ.ഡി.എഫിന് വിജയം ഉറപ്പാണെന്ന് ഇ.പി. ജയരാജൻ

49

കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫിന് വിജയം ഉറപ്പാണെനും കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ യു.ഡി.എഫ്. ഉയർത്തിക്കാണിച്ചാലും അതിൽ തെല്ലും ഭയമില്ലെന്നും മുന്നണി കൺവീനറും തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന ഇ.പി. ജയരാജൻ പറഞ്ഞു.

ജയരാജൻ കെ റെയിൽ കടന്നുപോകുന്ന മണ്ഡലമാണ് തൃക്കാക്കര. കെ റെയിലിന് എതിരായ സമരങ്ങൾ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം ആകുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. കാത്തിരിക്കൂ, കെ റെയിലിന് അനുകൂലമായി ജനങ്ങൾ വിധി യെഴുതും. കെ റെയിൽ ജനങ്ങൾക്ക് എതിരായിട്ടുള്ളതല്ല. ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. ജനങ്ങൾക്കു വേണ്ടിയുള്ള ഒരു വികസന കാര്യത്തെ ഏതെങ്കിലും ജനങ്ങൾ എതിർക്കുമോ? ജയരാജൻ ആരാഞ്ഞു. തെറ്റായ പ്രചരണങ്ങളെ ജനങ്ങൾ തന്നെ പ്രതിരോധിക്കും. ജയരാജൻ കൂട്ടിച്ചേർത്തു.

സഹതാപതരംഗം ഭീഷണിയാകുമോ എന്ന ചോദ്യത്തിന് കോൺഗ്രസിന്റെ നേതാക്കൾ തന്നെ അത് സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയരാജൻ മറുപടി നൽകി.

NO COMMENTS