പരിസ്ഥിതി മിത്രം അവാർഡുകൾ പ്രഖ്യാപിച്ചു

176

പരിസ്ഥിതിസംരക്ഷണരംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതിനായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയിട്ടുളള പരിസ്ഥിതി മിത്രം അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തു.

ദൃശ്യമാധ്യമം: ലസ്ലി ജോൺ (ചീഫ് റിപ്പോർട്ടർ, കൈരളി ടി.വി), പത്രപ്രവർത്തകൻ: ആർ.സാംബൻ (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ദേശാഭിമാനി), പി.കെ.ജയചന്ദ്രൻ നായർ (ബ്യൂറോ ചീഫ്, മാതൃഭൂമി), പരിസ്ഥിതി ഗവേഷകൻ: ഡോ.ഷിജോ ജോസഫ് (സയന്റിസ്റ്റ്, കെ.എഫ്.ആർ.ഐ) എന്നിവർക്കാണ് അവാർഡുകൾ. ജൂൺ അഞ്ചിന് തിരുവനന്തപുരത്ത് സംസ്ഥാന വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ലോകപരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും.

NO COMMENTS