ഏനാത്ത് പാലം പണിയാന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി

264

തകരാറിലായ ഏനാത്ത് പാലത്തിന് സമീപം യുദ്ധകാലാടിസ്ഥാനത്തില്‍ താത്കാലിക പാലം പണിയാന്‍ പൊതുമരാമത്ത് മന്ത്രി കരസേനയുടെ സഹായം തേടി. സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് പൊതുമരാമത്ത് മന്ത്രി കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചു.
കഴിഞ്ഞമാസം പത്തിനാണ് ഏനാത്ത് പാലത്തില്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ദര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതുവഴിയുള്ള ഗതാഗതം ഇപ്പോള്‍ വഴിതിരിച്ചുവിടുകയാണ്. പാലം പുനര്‍നിര്‍മ്മിക്കേണ്ടിവരുമെന്നാണ് ഐ.ഐ.ടിയില്‍ നിന്നടക്കമുള്ള വിദഗ്ദര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പാലം പുതുക്കിപ്പണിയുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതതയുള്ള ഗതാഗതക്കുരുക്ക് കൂടി കണക്കിലെടുത്ത്, പെട്ടെന്ന് തന്നെ പുതിയ പാലം പണിയാനാണ് സൈന്യത്തിന്റെ സഹായം തേടിയിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് ഇത് സംബന്ധിച്ച കത്ത് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് നല്‍കിയത്.

NO COMMENTS

LEAVE A REPLY