എംബ്രാര്‍ വിമാന ഇടപാടില്‍ വന്‍ അഴിമതി; അന്വേഷണം തുടങ്ങി

187

ന്യൂഡല്‍ഹി/ സാവോ പോളോ• 208 മില്യന്‍ ഡോളര്‍ മുടക്കി ബ്രസീലില്‍നിന്നു വാങ്ങുന്ന എംബ്രാര്‍ 145 ജെറ്റ് വിമാന ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമാനം കൈമാറിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ പറ്റി ബ്രസീലും യുഎസുമാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.ബ്രസീലിയന്‍ കമ്ബനിയായ എംബ്രായറില്‍നിന്നാണ് ഇന്ത്യ മൂന്നു വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. 2008ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇടപാടു നടന്നത്. ഈ ഇടപാടില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് ഒരു ബ്രസീലിയന്‍ പത്രമാണ് തെളുവുസഹിതം രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ 208 മില്യന്‍ ഡോളര്‍ മുടക്കി വാങ്ങിയ അതേ വിമാനങ്ങള്‍ ഡൊമനിക്കന്‍ റിപ്പബ്ലിക് വാങ്ങിയത് 94 മില്യന്‍ ഡോളറിനാണ്.
ഈ രണ്ടു തുകകള്‍ തമ്മിലുള്ള വലിയ അന്തരമാണ് സംശയത്തിന് ഇടയാക്കിയത്.വന്‍ തുകയ്ക്ക് ഇന്ത്യയുമായി ഇടപാടു നടത്താന്‍ ഒരു ഇടനിലക്കാരന്‍ വന്‍തുക കമ്മിഷന്‍ വാങ്ങിയതായും പത്രം ആരോപിക്കുന്നു. ബ്രിട്ടന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡിആര്‍ഡിഒ തയാറാക്കിയ എയര്‍ബോണ്‍ ഏര്‍ളി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിനു വേണ്ടിയാണ് ഇന്ത്യ എംബ്രാര്‍ 145 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. ആകാശമധ്യേ ഇന്ധനം നിറയ്ക്കാന്‍ ശേഷിയുള്ള എംബ്രാറിനു 10 മുതല്‍ 12 മണിക്കൂര്‍ വരെ പറക്കാനും 24 ടണ്‍ ഭാരം വഹിക്കാനും കഴിയും.

NO COMMENTS

LEAVE A REPLY