കാസര്‍കോട് – വൈദ്യൂതി വിതരണം ഇന്ന് തടസപ്പെടും

154

110 കെ. വി മഞ്ചേശ്വരം – കുബന്നൂര്‍ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 2) രാവിലെ പത്തു മുതല്‍ വൈകുന്നേരം മൂന്നു വരെ 110 കെ. വി. സബ്‌സ്റ്റേഷനുകളായ വിദ്യാനഗര്‍, മുളേളരിയ, കുബനൂര്‍ എന്നിവിടങ്ങളില്‍ നിന്നും 33 കെ. വി. സബ്‌സ്‌റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളിനിന്നുമുളള വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് മൈലാട്ടിലൈന്‍ മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

NO COMMENTS