രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറവിടം വ്യക്തമാക്കാത്ത സംഭാവനകള്‍ സ്വീകരിക്കുന്നത് നിരോധിക്കണം : തെരഞ്ഞെടുപ്പ് കമ്മീഷന്‍

186

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയുടെ രൂപത്തില്‍ കള്ളപ്പണം നല്‍കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉറവിടം വ്യക്തമാക്കാതെ 2000 രൂപയോ അതിന് മുകളിലോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് തടയാന്‍ നിയയമേഭദഗതി കൊണ്ടു വരണമെന്ന് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്രോതസ് വെളിപ്പെടുത്താത്ത പണം രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന രൂപത്തില്‍ സ്വീകരിക്കുന്നത് തടയുന്നതിന് നിലവില്‍ നിയമങ്ങളൊന്നുമില്ല. ജനപ്രാതിനിത്യ നിയമത്തിലെ സെക്ഷന്‍ 29സി പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന വെളിപ്പെടുത്തേണ്ടതുണ്ടെങ്കിലും ഇത് 20,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് മാത്രമേ ഈ വെളിപ്പെടുത്തല്‍ ആവശ്യമുള്ളൂ. അതില്‍ കുറഞ്ഞ തുകയ്ക്കുള്ള സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല.
അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഇളവ് നല്‍കിയിരുന്നു. അസാധു നോട്ടുകള്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നികുതി നല്‍കേണ്ടതില്ല. റവന്യൂ സെക്രട്ടറി ഹഷ്മുഖ് ആദിയയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

NO COMMENTS

LEAVE A REPLY