പരസ്യപലകകളിലുള്ള രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

241

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പരസ്യപലകകളിലുള്ള രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് നേതാക്കളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കംചെയ്യുകയോ മറയ്ക്കുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, കുടുംബാസൂത്രണം, സാമൂഹ്യക്ഷേമം തുടങ്ങി, പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍കരണവുമായി ബന്ധപ്പട്ട സര്‍ക്കാര്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാം. എന്നാല്‍ അവയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേട്ടങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, നേതാക്കളുടെ പേരുകളോ പാര്‍ട്ടി ചഹ്നങ്ങളോ ഉള്‍പ്പെടുന്നുണ്ടെങ്കിലും അവ നീക്കംചെയ്യേണ്ടതാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള പോസ്റ്ററുകളോ പരസ്യ ബോര്‍ഡുകളോ ഉപയോഗിച്ചാല്‍ അത് പൊതുമുതല്‍ ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച്‌ എട്ട് വരെയാണ് ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

NO COMMENTS

LEAVE A REPLY