ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് അവസാനിച്ചു ; ഗോവയില്‍ 83 % പോളിങ്, പഞ്ചാബില്‍ 66 %

196

ന്യൂഡല്‍ഹി: ശക്തമായ പ്രചാരങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 70 ശതമാനവും ഗോവയില്‍ 83 ശതമാനവും പോളിങ്ങ് രേഖപ്പെടുത്തി. അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൊട്ടെടുപ്പ് സമയത്തിനെതിരെ കെജ്രിവാള്‍ രംഗത്തെത്തി. ഗോവയില്‍ എഴു മണി മുതല്‍ അഞ്ച് മണിവരെ നിശ്ചയിച്ചപ്പോള്‍ പഞ്ചാബില്‍ എട്ട് മണിക്ക് പോളിങ്ങ് ആരംഭിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതിനെതിരെയാണ് കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. ഫലമറിയാന്‍ മാര്‍ച്ച്‌ 11 വരെ കാത്തിരിക്കണം. മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തിന് ശേഷം നടക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പ് കൂടിയാണിത്. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലായി കടുത്ത ത്രികോണ മത്സരമാണ് നടന്നത്.

1.98 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 81 വനിതകളും ഭിന്നലിംഗക്കാരുമടക്കം 1145 സ്ഥാനര്‍ഥിഷള്‍ ജനവിധി തേടുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലയായി ഭരണത്തില്‍ തുടരുന്ന അകാലി-ബിജെപി സഖ്യത്തിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമാണ് ഇപ്പോള്‍ പഞ്ചാബില്‍ നിലവിലുള്ളത്. അകാലിദള്‍ 94 സീറ്റിലും സഖ്യകക്ഷിയായ ബിജെപി 23 സീറ്റിലും മത്സരിക്കുന്നു. ആം ആദ്മി പാര്‍ട്ടി 112 സീറ്റില്‍ മത്സരിക്കുന്പോള്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റിലും സ്ഥാനഥികളെ നിര്‍ത്തി മത്സരിക്കുന്നു. ഗോവയില്‍ ചതുഷ്കോണ മത്സരമാണ് നടക്കുന്നത്. 40 നിയമസഭാ സീറ്റുകളാണ് ഇവിടെയുള്ളത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവരും മത്സരിക്കുന്നു. 250 സ്ഥാനര്‍ഥികള്‍ ജനവിധി തേടുന്ന ഗോവയില്‍ 11 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്.

NO COMMENTS

LEAVE A REPLY