ലക്നൗ• ഉത്തര്‍പ്രദേശിലെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ 61 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സമാധാനപരമായിരുന്നു മൂന്നാംഘട്ട വോട്ടെടുപ്പ്. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏഴു ഘട്ടമായാണ് യുപിയില്‍ വോട്ടെടുപ്പ്. തലസ്ഥാന നഗരമായ ലക്നൗ, സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവിന്റെ മണ്ണായ മെയിന്‍ പുരി, കാണ്‍പുര്‍, സിതാപുര്‍ തുടങ്ങി 12 ജില്ലകളിലെ 69 സീറ്റുകളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.