ന്യൂഡല്‍ഹി: രാജ്യത്തെ 22 വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ യുജിസി പുറത്തുവിട്ടു. സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ യുജിസിയുടെയോ മറ്റ് സര്‍വകലാശാലകളുടെയോ അംഗീകാരമില്ലാതെയാണ് പ്രവേശനം നടത്തുന്നതെന്ന് യുജിസി അറിയിച്ചു.
സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി കിഷനാട്ടം എന്നാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലയുടെ പേര്. ഏറ്റവും കൂടുതല്‍ യുപിയിലാണ്. ഏഴെണ്ണം. ഡല്‍ഹിയില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്.
ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങിനും അംഗീകാരമില്ലെന്ന് യുജിസി അറിയിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ നല്‍കിയാണ് ഇത്തരം സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്.
22 സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനോ, ബിരുദം നല്‍കാനോ കഴിയില്ലെന്ന് യുജിസി മുന്നറിപ്പ് നല്‍കുന്നു.
യുജിസി പുറത്ത് വിട്ട വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍
courtesy : mathrubhumi