ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം

225

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹി-ഹരിയാണ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 4.30 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഏകദേശം ഒരു മിനിറ്റോളം നീണ്ടു നിന്ന ഭൂചലനത്തില്‍ കെട്ടിടങ്ങളും മറ്റും കുലുങ്ങിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഡല്‍ഹിയെ കൂടാതെ ഗുഡ്ഗാവ്,ഗാസിയാബാദ്, ഹരിയാന അതിര്‍ത്തി ജില്ലകള്‍ എന്നിവിടങ്ങളിലാണ് കുലുക്കമുണ്ടായതെന്ന് ഇന്ത്യന്‍ മിറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പത്തു കിലോമീറ്റര്‍ ആഴത്തില്‍ ഹരിയാണയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.