മെക്സിക്കോയില്‍ വന്‍ ഭൂചലനം ; 119 പേര്‍ കൊല്ലപ്പെട്ടു

221

മെക്സിക്കോ : മെക്സിക്കോയില്‍ വന്‍ ഭൂചലനം. 119 പേര്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും ചില കെട്ടിടങ്ങളില്‍ തീപിടിക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ക്കുള്ളില്‍ ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ഓഫിസുകളും വീടുകളും ഉപേക്ഷിച്ച്‌ ആയിരക്കണക്കിനു ജനങ്ങളാണ് തെരുവിലേക്ക് ഓടിയിറങ്ങിയത്. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം മെക്സിക്കോ സിറ്റിയില്‍നിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ്.

NO COMMENTS