സംസ്ഥാനത്തു മദ്യലോബി ആഘോഷത്തിലാണെന്നും മദ്യം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണു സർക്കാരെന്നും ഇ.ടി.മുഹമ്മദ് ബഷീർ

204

കണ്ണൂർ∙ സംസ്ഥാനത്തു മദ്യലോബി ആഘോഷത്തിലാണെന്നും മദ്യം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണു സർക്കാരെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ. ടൂറിസ്റ്റുകളെ ആകർഷിക്കാൻ മദ്യം വേണമെന്നാണു മന്ത്രിമാർ വരെ പറയുന്നത്. യുഡിഎഫ് ഒഴിവാക്കാൻ ശ്രമിച്ച മദ്യത്തെ തിരിച്ചു കൊണ്ടുവരാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. പിണറായി വിജയൻ ഏറ്റവുമധികം ഭയക്കുന്നതു പത്രക്കാരെയാണെന്നും ലോകത്തെ എല്ലാ ഏകാധിപതികളും അങ്ങനെയായിരുന്നുവെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. യുഡിഎഫിന്റെ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.