കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി തന്‍റെ ബന്ധു സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ ന്യായീകരിച്ച്‌ ഇപി ജയരാജന്‍

158

പാലക്കാട്: വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി തന്‍റെ ബന്ധു സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ ന്യായീകരിച്ച്‌ വ്യവസായമന്ത്രി ഇപി ജയരാജന്‍.തന്‍റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്നും എന്നാല്‍ അതൊരു പരാതിയായി തന്റെ മുന്‍പില്‍ വന്നിട്ടില്ലെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് ജയരാജന്റെ മറുപടി. ജയരാജന്റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എംപിയുമായ പികെ ശ്രീമതിയുടെ മകനാണ് കെഎസ്‌ഇഐ ഡയറക്ടറായി നിയമിതനായ സുധീര്‍ നമ്ബ്യാര്‍.അതിനിടെ പാലക്കാട്ടെത്തിയ വ്യവസായമന്ത്രി ഇപി ജയരാജനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.അഞ്ച് മിനിറ്റോളം മന്ത്രിയുടെ കാര്‍ തടഞ്ഞിട്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചത്.